റിയാദ്- ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് കൊറോണ വാക്‌സിന്‍ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് പഠിച്ചുവരികയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുല്‍ആലി പറഞ്ഞു. സൗദിയില്‍ ഇതുവരെ 30,26,355 ഡോസ് വാക്‌സിനുകള്‍ വിതരണം ചെയ്തതായും വക്താവ് പറഞ്ഞു.
സൗദിയില്‍ കൊറോണ വാക്‌സിനു വേണ്ടി രജിസ്റ്റര്‍ ചെയ്ത 70 ശതമാനത്തിലേറെ പേരും ഇതിനകം വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. കൊറോണ വാക്‌സിന്‍ വിതരണം തുടരുകയാണ്.
സൗദിയില്‍ ഞായറാഴ്ച 367 പേര്‍ക്ക് കൊറോണബാധ സ്ഥിരീകരിക്കുകയും 277 പേര്‍ രോഗമുക്തി നേടുകയും ഏഴു കൊറോണ രോഗികള്‍ മരണപ്പെടുകയും ചെയ്തു. ഗുരുതരാവസ്ഥയിലുള്ള 584 പേര്‍ അടക്കം 3,999 കൊറോണ ബാധിതര്‍ ചികിത്സയിലാണ്.
റിയാദ്- 165, കിഴക്കന്‍ പ്രവിശ്യ- 74, മക്ക- 46, അല്‍ഖസീം- 18, ഹായില്‍- 15, അസീര്‍- 12, മദീന- 11, തബൂക്ക്- 9, ഉത്തര അതിര്‍ത്തി പ്രവിശ്യ- 6, അല്‍ജൗഫ്- 4, ജിസാന്‍- 3, നജ്‌റാന്‍- 2, അല്‍ബാഹ- 2 എന്നിങ്ങനെ സൗദിയിലെ പ്രവിശ്യകളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.