കോട്ടക്കൽ മണ്ഡലത്തിൽ ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ തനിയാവർത്തനാണ്. പ്രധാനമുന്നണികൾക്ക് അന്നും ഇന്നും ഒരേ സ്ഥാനാർഥികൾ. യു.ഡി.എഫിന് വേണ്ടി സിറ്റിംഗ് എം.എൽ.എയും മുസ്‌ലിം ലീഗ് നേതാവുമായ പ്രൊഫ അബിദ് ഹുസൈൻ തങ്ങൾ രണ്ടാം വിജയം തേടി തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്.
ഇടതുമുന്നണിക്ക് വേണ്ടി എൻ.സി.പി സ്ഥാനാർഥി എൻ.എ. മുഹമ്മദ്കുട്ടി വീണ്ടും രംഗത്തുണ്ട്. കർഷക മോർച്ച ജില്ല പ്രസിഡന്റായിരുന്ന പി.പി. ഗണേശനാണ് എൻ.ഡി.എ സ്ഥാനാർഥി.
കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ കഴിഞ്ഞ തവണ കോട്ടക്കലിൽ വിജയിച്ചാണ്
ആദ്യമായി നിയമസഭയിലെത്തിയത്. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി, സാമൂഹ്യ നീതി വകുപ്പ് സബ്ജക്ട് കമ്മിറ്റി അംഗം, നിയമസഭ-ലൈബ്രറി കമ്മിറ്റി അംഗം, നിയമസഭ-മേശപ്പുറത്ത് വെച്ച കലാസുകൾ സംബന്ധിച്ച സമിതി അംഗം, സെന്റർ ഫോർ പാർലിമെന്ററി സ്റ്റഡീസ് ആന്റ് ട്രെയ്നിഗ് ഗവേർണിംഗ് കൗൺസിൽ അംഗം, കെ.കെ.എസ് തങ്ങൾ സ്മാരക യതീം ഖാന ചെയർമാൻ, വടക്കാങ്ങര പഴയ ജുമാമസ്ജിദ് പ്രസിഡന്റ്, മങ്കട സി.എച്ച് സെന്റർ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.
12 വർഷം മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മങ്കട ബ്ലോക്ക് വികസന സമിതി അംഗം, കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം, നായർ സർവീസ് സൊസൈറ്റി ഇൻസ്റ്റിറ്റിയൂഷൻ ഗവേർണിംഗ് കൗൺസിൽ അംഗം, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി സംസ്ഥാന പ്രസിഡന്റ്, കേരള യൂനിവേഴ്സിറ്റി ക്വസ്റ്റ്യൻ പേപ്പർ സെറ്റർ, സമസ്ത എംപ്ലോയീസ് യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സ്റ്റാഫ് അഫിലിയേഷൻ കമ്മിറ്റി അംഗം, സാക്ഷരതാ മിഷൻ ചെയർമാൻ, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ്, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം, മുസ്ലിം ലീഗ് മങ്കട മണ്ഡലം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തായ്ലന്റ് നാക്കൻ പാനൽ യൂനിവേഴ്സിറ്റി, തായ് റിലീജിയൻ ആന്റ് സോഷ്യോളജി ഇന്റർനാഷനൽ കോൺഫറൻസ്, ജെ.എൻ.യു, മദ്രാസ് യൂനിവേഴ്സിറ്റി സോഷ്യോളജി കോൺഫറൻസ് എന്നിവയിൽ പ്രബന്ധാവതരണം നടത്തിയിട്ടുണ്ട്.
ഇടതു സ്ഥാനാർഥി എൻ.എ. മുഹമ്മദ്കുട്ടി വ്യവസായിയും സഹകാരിയുമാണ്. കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിൽ ചെയർമാൻ, എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടർ, കേരള ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രീസ് ഡയറക്ടർ, ഗ്രീനിക്സ് വില്ലേജ് പെർഫോമിംഗ് ആർട്ട് സെന്റർ ഫൗണ്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള ഗുഡ്സ് ട്രാൻസ്പോർട്ടേഴ്സ് ഫെഡറേഷൻ പ്രസിഡണ്ട്, വിദ്യാ ഭാരതി ഗ്രൂപ് ഓഫ് ഇന്സ്ടിട്യൂഷൻസ് മുഖ്യ രക്ഷാധികാരി, ഫാൽക്കൺ ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, എൻ.സി.പി ദേശീയ സെക്രട്ടറി, എൻ.സി.പി ന്യൂനപക്ഷ സെൽ ദേശീയ ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു വരുന്നു.
കർഷക മോർച്ച മുൻ ജില്ലാ പ്രസിഡന്റായ പി.പി. ഗണേശനാണ് കോട്ടക്കലിൽ എൻ.ഡി.എ സ്ഥാനാർഥി. യുവമോർച്ച മണ്ഡലം പ്രസിഡന്റ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ്, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി, പ്രസിഡന്റ്, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി, ഗുരുജി സേവാസമിതി കൺവീനർ, പൈങ്കണ്ണൂർ മഹാദേവക്ഷേത്രം സെക്രട്ടറി എന്നി പദവികൾ വഹിക്കുന്നു.
കോട്ടക്കൽ മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 71,768, എൽ.ഡി.എഫിന് 56,726, എൻ.ഡി.എക്ക് 13,205 വോട്ടുകളാണ് ലഭിച്ചത്.






