കൂടുതല്‍ കുട്ടികളെ ഉണ്ടാക്കിയാല്‍ കൂടുതല്‍ റേഷന്‍- വിവാദവുമായി വീണ്ടും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

റാഞ്ചി- കുറഞ്ഞ റേഷന്‍ മാത്രമേ കിട്ടിയുള്ളു എന്ന് പരാതിപ്പെട്ടവര്‍ക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്തിന്റെ പരിഹാസം. രണ്ട് കുട്ടികളുള്ളവര്‍ക്ക് അത്ര റേഷനേ കിട്ടൂ. 20 കുട്ടികളുള്ളവര്‍ക്ക് അതനുസരിച്ച് കിട്ടും. കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാത്തത് എന്റെ കുറ്റമാണോ, ഇത് അസൂയയില്‍നിന്നുണ്ടാകുന്ന പ്രശ്‌നമാണ്- റാവത്ത് പറഞ്ഞു.
അന്താരാഷ്ട്ര വനദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നല്ല ഗുണനിലവാരമുള്ള അരിയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും പലരും അത് ശേഖരിച്ച് മറിച്ചു വില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു യൂനിറ്റിന് അഞ്ചു കിലോ വെച്ചാണ് റേഷന്‍ നല്‍കുന്നത്. പത്ത് യൂനിറ്റ് ഉള്ള കുടുംബമാണെങ്കില്‍ 50 കിലോ അരി കിട്ടും. 20 യൂനിറ്റ് ഉള്ളവര്‍ക്ക് ഒരു ക്വിന്റല്‍ കിട്ടും. രണ്ട് യൂനിറ്റ് ഉള്ളവര്‍ക്ക് 10 കിലോയേ കിട്ടൂ- മുഖ്യമന്ത്രി പറഞ്ഞു. ഒരു കുട്ടിയാണ് ഒരു യൂനിറ്റ്.
പെണ്‍കുട്ടികള്‍ കീറിയ ജീന്‍സ് ധരിക്കുന്നത് സംബന്ധിച്ച വിവാദം ഇളക്കി വിട്ട തിരാതിന്റെ പുതിയ പ്രസ്താവനയും വിവാദമാകാന്‍ സാധ്യതയുണ്ട്.

 

Latest News