സി.എ.എ നടപ്പാക്കുമെന്ന് ബംഗാളില്‍ ബി.ജെ.പി പ്രകടനപത്രിക

കൊല്‍ക്കത്ത- പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പിലാക്കുമെന്നും വനിതകള്‍ക്ക് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുമെന്നും വാഗ്ദാനം ചെയ്ത് പശ്ചിമ ബംഗാളില്‍ ബിജെപി പ്രകടന പത്രിക.
 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഞായറാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്. ഇത് വെറുമൊരു പ്രകടന പത്രിക മാത്രമല്ലെന്നും രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടിയുടെ പശ്ചിമ ബംഗാളിനുള്ള പ്രമേയമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വ്യവസായം എന്നിവയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നു. സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ 33% സംവരണം ഏര്‍പ്പെടുത്തും.

 

Latest News