സൗദിയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

റിയാദ് - സൗദി അറേബ്യയില്‍ നിലവില്‍ പതിനാറു വയസില്‍ കുറവ് പ്രായമുള്ളവര്‍ക്ക് കൊറോണ വാക്‌സിന്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പതിനാലു വയസുള്ളവര്‍ക്ക് കൊറോണ വാക്‌സിന്‍ ഉണ്ടോയെന്ന ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കിയത്.

പതിനാറും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് ഫൈസര്‍-ബയോന്‍ടെക് വാക്‌സിനും പതിനെട്ടും അതില്‍ കൂടുതലും പ്രായമുള്ളവര്‍ക്ക് അസ്ട്രാസെനിക്ക-ഓക്‌സ്‌ഫോഡ് വാക്‌സിനും സ്വീകരിക്കാവുന്നതാണെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

Latest News