മഞ്ചേശ്വരത്ത് കെ.സുരേന്ദ്രന് അപ്രതീക്ഷിത പിന്തുണ; കഴിഞ്ഞ തവണ 467 വോട്ട് നേടിയ സുന്ദര പത്രിക പിന്‍വലിച്ചു

കാസര്‍കോട്- മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയ സുന്ദര പത്രിക പിന്‍വലിച്ച് എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. 2016ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദര ഇത്തവണ ബിഎസ്പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നു.

  കെ.സുരേന്ദ്രന് വേണ്ടി നോമിനേഷന്‍ പിന്‍വലിച്ച അദ്ദേഹം എന്‍ഡിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

യക്ഷഗാന കലാകാരന്‍ കൂടിയായ സുന്ദര, ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ധീരോധാത്തമായ സമരം നയിച്ച കെ.സുരേന്ദ്രന് ഒരു തടസ്സമാകാന്ർ ആഗ്രഹിക്കുന്നില്ലെന്ന തന്റെ തീരുമാനത്തെ തുടര്‍ന്നാണ് പത്രിക പിന്‍വലിച്ചത്.

കഴിഞ്ഞതവണ ബാലറ്റ് പേപ്പറില്‍ കെ.സുന്ദര എന്ന പേര് നല്‍കിയിരുന്ന അദ്ദേഹത്തിന് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. കെ. സുരേന്ദ്രന്‍ 89 വോട്ടിനാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്.

Latest News