യു.എ.ഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത, മുന്നറിയിപ്പ്

അബുദാബി- യു.എ.ഇയില്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യത. കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.
ദേശീയ കാലാവസ്ഥാ വകുപ്പ് വെബ്‌സൈറ്റില്‍ നല്‍കിയ പുതിയ വീഡിയോയില്‍ ഹൈവേകള്‍ക്ക് മുകളില്‍ വലിയ പൊടിപടലം രൂപപ്പെടുന്നത് ദൃശ്യമാകുന്നുണ്ട്. മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. കനത്ത പൊടിയില്‍ കാഴ്ച മങ്ങാന്‍ സാധ്യതയുണ്ട്. വാഹനോടിക്കുന്നവര്‍ ജാഗ്രത പാലിക്കണം. യെല്ലോ അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും കടലില്‍ ഇറങ്ങുന്നവര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്.

 

Latest News