Sorry, you need to enable JavaScript to visit this website.

രഹസ്യബന്ധമുണ്ടെന്ന് സംശയം, ഭാര്യയുടെ രഹസ്യഭാഗം ഭർത്താവ് അലൂമിനിയം നാരുകൊണ്ട് തുന്നിക്കെട്ടി

ലഖ്‌നൗ- രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ സ്വകാര്യഭാഗം ഭർത്താവ് അലൂമിനിയം നാര് കൊണ്ടു തുന്നിക്കെട്ടി. ഉത്തർപ്രദേശിലെ രാംപുർ ജില്ലയിലെ മിലാക്കിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയാണ് മിലാഖ് സ്വദേശിയായ ഡ്രൈവർ ഭാര്യയോട് ക്രൂരത കാണിച്ചത്. ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് ഇയാൾക്ക് സംശയമുണ്ടായിരുന്നു. തുടർന്ന് ചാരിത്ര പരിശോധന നടത്തണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. തുടർന്ന് അലൂമിനിയം നാര് ഉപയോഗിച്ച് രഹസ്യഭാഗം തുന്നിക്കെട്ടുകയായിരുന്നു. മാരകമായി മുറിവേറ്റ് നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടായതോടെ ഭർത്താവ് വീട്ടിൽനിന്ന് രക്ഷപ്പെട്ടു. പിന്നീട് യുവതിയുടെ മാതാവ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വൈദ്യപരിശോധനയിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റതായി തെളിഞ്ഞു. 

Latest News