കോന്നിയില്‍ സുരേന്ദ്രനെ വിജയിപ്പിക്കാന്‍ തീവ്രശ്രമം, മോഡിയും എത്തും

പത്തനംതിട്ട- കോന്നിയില്‍നിന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വിജയിപ്പിച്ചെടുക്കാന്‍ ബി.ജെ.പിയുടെ തീവ്രശ്രമം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുമ്പോള്‍ കോന്നിയിലും പ്രസംഗിക്കും.
ഏപ്രില്‍ രണ്ടിന് വൈകിട്ട് നാലിന് പ്രധാനമന്ത്രി ജില്ലയില്‍ എന്‍.ഡി.എ. തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുമെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയിലെ പ്രമാടത്തായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനമെന്നാണ് കിട്ടിയ വിവരം. സുരക്ഷാ പരിശോധനകള്‍ക്കുശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ. കോന്നിയില്‍ സുരേന്ദ്രനെ ജയിപ്പിക്കാന്‍ സി.പി.എമ്മുമായി ധാരണയുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് ബാലശങ്കര്‍ ആരോപിച്ചിരുന്നു.

 

Latest News