കോട്ടയം- ബി.ജെ.പി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു പി.ജെ കുര്യൻ. അന്ന് ബി.ജെപിയിൽ പോകാത്ത് താൻ എങ്ങിനെയാണ് ഇപ്പോൾ പോകുന്നതെന്നും കുര്യൻ ചോദിച്ചു. കേരള കോൺഗ്രസിന്റെ മുന്നണി മാറ്റം യു.ഡി.എഫിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിക്കില്ലെന്നും കുര്യൻ വ്യക്തമാക്കി. കേരളത്തിൽ യു.ഡി.എഫിന് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് സഹചര്യമെന്നും കുര്യൻ വ്യക്തമാക്കി.






