Sorry, you need to enable JavaScript to visit this website.

70 വർഷത്തിനു ശേഷം ഇന്ത്യയിൽ ചീറ്റകളെത്തുന്നു, ആഫ്രിക്കയിൽ നിന്ന്

ന്യൂദൽഹി- ലോകത്തെ ഏറ്റവും വഗതയേറിയ ജീവികളിലൊന്നായ ചീറ്റപ്പുലി ഇന്ത്യയിൽ വംശമറ്റുപോയിട്ട് ഏഴു പതിറ്റാണ്ടു കഴിഞ്ഞു. വംശനാശം പ്രഖ്യാപിക്കപ്പെട്ട ചീറ്റകൾ ഇന്ത്യയിൽ രണ്ടാം വരവിനൊരുങ്ങുന്നു. ആഫ്രിക്കയിൽ നിന്നാണ് വരവ്. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റപ്പുലികളെ  ഈ വർഷം അവസാനത്തോടെയാണ്  എത്തിക്കാനാണു ശ്രമം. ചീറ്റകളുടെ ഭൂഖണ്ഡാന്തര യാത്ര ലോകത്ത് ഇതാദ്യമായിരിക്കും. 

സ്വാതന്ത്ര്യലബ്ധിക്കു മുമ്പുതന്നെ ചീറ്റകൾ ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞിരുന്നു. അവശേഷിച്ചിരുന്ന മൂന്ന് ചീറ്റകളെ മഹാരാജാ രാമരാജ് പ്രതാപ് സിങ് ദിയോ ആണ് കൊല ചെയ്തത്. ഇതിന്റെ ഫോട്ടോഗ്രാഫുകളും ലഭ്യമാണ്. 1952ൽ ഇന്ത്യ ചീറ്റപ്പുലികളുടെ വംശനാശം പ്രഖ്യാപിച്ചു. ഇന്ത്യയിലേക്ക് ഇവയെ കൊണ്ടുവരുന്നതിനൊപ്പം രണ്ട് വിദഗ്ധസംഘവും കൂടെയെത്തും. ഇവയെ പരിപാലിക്കുന്നത് എങ്ങനെയെന്ന് ഇന്ത്യൻ വനം ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനാണ് ഇവരെത്തുക. ഒരു ഭൂഖണ്ഡത്തിൽ നിന്നും മറ്റൊരു ഭൂഖണ്ഡത്തിലേക്ക് ചീറ്റകളെ കൊണ്ടുപോകുന്നത് ഇതാദ്യമാണ്. ഇതിനു വേണ്ടിയുള്ള ശ്രമം ഒരു പതിറ്റാണ്ട് മുമ്പു തന്നെ തുടങ്ങിയിരുന്നു കേന്ദ്രം. എന്നാൽ പലവിധ തടസ്സങ്ങളുണ്ടായി. കഴിഞ്ഞ വർഷമാണ് സുപ്രീംകോടതി ചീറ്റകളെ കൊണ്ടുവരാനുള്ള അനുമതി നൽകിയത്. 

ആറ് സ്ഥലങ്ങളാണ് ചീറ്റകളെ പാർപ്പിക്കാനായി കണ്ടിരുന്നത്. മുകുന്ദാര ഹിൽസ് ടൈഗർ റിസർവ്, ഷേർഗഢ് വൈഷഡ്ലൈഫ് സാങ്ചറി, ഗാന്ധിസാഗർ വൈൽഡ്‍ലൈഫ് സാങ്ചറി, കുനോ നാഷണൽ പാർക്ക്, മാധവ് നാഷണൽ പാർക്ക്, നൌറദേഹി വൈൽഡ്‍ലൈഫ് സാങ്ചറി എന്നിവിടങ്ങൾ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ കുനോ നാഷണൽ പാർക്കിൽ മതിയായ സാഹചര്യങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ഏഷ്യാറ്റിക് ലയണുകളെ ഇങ്ങോട്ട് പാർപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു. ഇത് ഇതുവരെ നടന്നിട്ടില്ല. ഏഷ്യാറ്റിക് ലയണുകളുടെയും ചീറ്റകളുടെയും ആവാസവ്യവസ്ഥ ഏതാണ്ട് സമാനമാണ്. അതെസമയം ഒരു സ്ഥലത്തു മാത്രമായി ഇവയുടെ ആവാസവ്യവസ്ഥ ചുരുക്കുന്നത് അനാരോഗ്യകരമാണെന്ന വിലയിരുത്തലുണ്ട്. ക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

Latest News