ആര്യാടൻ ഷൗക്കത്ത്  മലപ്പുറം ഡിസിസിയുടെ ഇടക്കാല പ്രസിഡന്റ് 

നിലമ്പൂർ- മലപ്പുറം ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷനായി ആര്യാടൻ ഷൗക്കത്തിന് താൽക്കാലിക ചുമതല. പ്രസിഡണ്ട് വി.വി.പ്രകാശ് നിലമ്പൂർ മണ്ഡലത്തിൽ മത്സരിക്കുന്നതിനാലാണ് ചുമതല ആര്യാടൻ ഷൗക്കത്തിന് കൈമാറുന്നത്. ഇന്ന്  രാവിലെ പതിനൊന്നു മണിക്ക് ആര്യാടൻ ഷൗക്കത്ത് ചുമതലയേൽക്കും.നേരത്തെ ആര്യാടൻ ഷൗക്കത്തിനെയാണ് നിലമ്പൂർ പരിഗണിച്ചതെങ്കിലും പിന്നീട് സീറ്റ് വി.വി.പ്രകാശിന് നൽകുകയായിരുന്നു. ഇതിനെ തുടർന്ന് പ്രദേശികമായി കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു.
 

Latest News