പുത്യാപ്ലയുടെ കാല്‍ കഴുകില്ലേ.. അതുപോലെ കണ്ടാല്‍ മതി- ഇ ശ്രീധരനൊപ്പം അബ്ദുള്ളക്കുട്ടി

മലപ്പുറം- ഇ. ശ്രീധരന്റെ കാല്‍ കഴുകി വന്ദിച്ചത് പുത്യാപ്ലയുടെ കാല്‍ കഴുകുന്നതുപോലെ കണ്ടാല്‍ മതിയെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കാല്‍തൊട്ട് വന്ദിക്കുക എന്നതും ബഹുമാനിക്കലും നാട്ടിലെ ആചാര രീതികളാണെന്നും ഇക്കാര്യം വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കൊറോണ വന്നപ്പോള്‍ നാമെല്ലാവരും നമസ്‌തേ പറയാന്‍ തുടങ്ങിയില്ലേ. ഇ ശ്രീധരന്‍ കാല് തൊട്ട് വന്ദിക്കാന്‍ മാത്രം അര്‍ഹതയുള്ള മഹാ പ്രതിഭയാണ്, ടെക്‌നോക്രാറ്റാണ്.

ഞങ്ങള്‍ കണ്ണൂരൊക്കെ പണ്ട് പുതിയാപ്ലാര് വീട്ടിലേക്ക് വരുമ്പോ അളിയന്മാര്‍ പോയിട്ട് കാല് കഴുകാന്‍ വെള്ളൊഴിച്ചു കൊടുക്കും. അത് മലപ്പുറത്തുണ്ടോ എന്ന് എനിക്ക് അറിഞ്ഞൂട. പല ആചാരങ്ങളും ശീലങ്ങളുമൊക്കെ നമ്മുടെ നാട്ടില്‍ പല ഭാഗത്തും നിലനില്‍ക്കുന്നുണ്ട്. ചിലയിടത്ത് അത് മാറിപ്പോയിട്ടുണ്ട്. കാല് കഴുകുന്നതുമായി ബന്ധപ്പെട്ട് എനിക്ക് ഏറ്റവും വലിയ ആദരവ് തോന്നിയ ഒരു സംഗതി ഇന്ത്യന്‍ പ്രധാനമന്ത്രി സ്വച്ഛ്ഭാരത് കാമ്പയിനിന്റെ ഭാഗമായി, ഗുജറാത്തിലെ മുനിസിപ്പാലിറ്റി ജീവനക്കാരുടെ കാല് കഴുകി തുടച്ചതാണ് -അദ്ദേഹം പറഞ്ഞു.

 

 

Latest News