Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ ഏറ്റവും സമ്പന്ന പാര്‍ട്ടി ബി.ജെ.പി 

മുംബൈ- ഇന്ത്യയിലെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് ബി.ജെ.പിക്കെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസ് പഠനം. 2904.18 കോടി രൂപയാണ് പാര്‍ട്ടിയുടെ ആസ്തി. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ ആസ്തി 928.84 കോടി രൂപയാണ്. മൂന്നാം സ്ഥാനത്ത് 738 കോടി രൂപയുമായി ബി.എസ്.പിയാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. 2018-2019 കാലത്ത് പാര്‍ട്ടികള്‍ വെളിപ്പെടുത്തിയ കണക്കുകള്‍ പ്രകാരമുള്ളതാണ് പഠനം.510.71 കോടിയാണ് സി.പി.എമ്മിന്റെ ആസ്തി. തൃണമൂല്‍ കോണ്‍ഗ്രസിന് 210.19 കോടിയും എന്‍.സി.പിക്ക് 32.01 കോടിയും സി.പി.ഐക്ക് 25.32 കോടിയുടെയും ആസ്തിയുണ്ട്. പ്രാദേശിക പാര്‍ട്ടികളില്‍ ഏറ്റവും സമ്പന്നര്‍ 572.21 കോടി രൂപയുടെ ആസ്തികളുള്ള സമാജ്‌വാദി പാര്‍ട്ടിയാണ്. ബിജു ജനതാദളിന് 232.27 കോടിയും എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി 206.75 കോടിയുമായി രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നു.


 

 

Latest News