മുംബൈ- മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെക്ക് കോവിഡ്. ആദിത്യ താക്കറെ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന് ആദിത്യ താക്കറെ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽനിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.