തൃശൂർ- തേക്കിന്‍കാട് മൈതാനിയിലെ എല്‍ഡിഎഫ് പ്രചാരണ വേദിയില്‍ കൈയേറ്റം. വേദിയില്‍ കയറിയ യുവാവ് സിപിഎം നേതാവ് ബേബി ജോണിനെ തള്ളിയിട്ടു. ചെന്ത്രാപ്പിന്നി സ്വദേശി ശക്കൂർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചാണ് വേദിയിലെത്തിയതെന്നും മനോനില തെറ്റിയ ആളാണെന്നും പറയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് വേദി വിട്ടതിന് ശേഷമാണ് ബേബി ജോണ്‍ സംസാരിച്ചത്. മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളും വേദിയിലുണ്ടായിരുന്നു.






