Sorry, you need to enable JavaScript to visit this website.

സി.എ.എ നടപ്പാക്കാന്‍ അനുവദിക്കില്ല, നിയമം കൊണ്ടുവരും; അസമില്‍ കോണ്‍ഗ്രസ് പ്രകടനപത്രിക

ഗുവാഹത്തി- പൗ​ര​ത്വ ഭേ​ദ​ഗ​തി നിയമം ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും  ഇ​തി​നാ​യി പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തുെമെന്നും പ്രഖ്യാപിച്ചു കൊണ്ട് അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന​പ​ത്രി​ക. ഗുവാഹത്തിയിയി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ പാർട്ടി നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്.

എ​ല്ലാ വീ​ട്ട​മ്മ​മാ​ർ​ക്കും പ്ര​തി​മാ​സം 2,000 രൂ​പ വീ​തം ന​ൽ​കു​മെ​ന്നും അ​ഞ്ചി​ന വാ​ഗ്ദാ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു. 200 യൂ​ണി​റ്റ് വൈ​ദ്യു​തി സൗ​ജ​ന്യ​മാ​യി ന​ൽ​കും, തെ​യി​ല​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ വേ​ത​നം 365 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തും, സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ അ​ഞ്ച് ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കും എ​ന്നി​വ​യും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.

ഇ​ന്ത്യ​യു​ടെ​യും അ​സ​മി​ന്‍റെ​യും വൈ​വി​ധ്യ​മാ​ർ​ന്ന സം​സ്‌​കാ​ര​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യാ​ണ് ബി​ജെ​പി​യും ആ​ര്‍​എ​സ്എ​സും ചെ​യ്യു​ന്ന​ത്. അ​വ​രെ  ​പ്ര​തി​രോ​ധി​ക്കും. അ​സ​മി​ന്‍റെ സം​സ്‌​കാ​ര​ത്തെ​യും അ​സ്തി​ത്വ​ത്തെ​യും കോ​ണ്‍​ഗ്ര​സ് സം​ര​ക്ഷി​ക്കും. വി​ദ്വേ​ഷം തു​ട​ച്ച​നീ​ക്കു​ക​യും സ​മാ​ധാ​നം കൊ​ണ്ടു​വ​രി​ക ചെ​യ്യു​മെ​ന്നും പ​ത്രി​ക പു​റ​ത്തി​റ​ക്കി​ക്കൊ​ണ്ട് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

 

Latest News