സംവിധായകന്‍ ലാല്‍ ട്വന്റി ട്വന്റിയില്‍, ഉമ്മന്‍ ചാണ്ടിയുടെ മരുമകനും

കൊച്ചി- നടനും സംവിധായകനുമായ ലാല്‍ ട്വന്റി ട്വന്റി ഉപദേശക സമിതിയില്‍. തല്‍ക്കാലത്തേക്കെങ്കിലും ഈ സംഘടനയില്‍ ചേരുകയാണെന്നും തന്റെ കാഴ്ചപ്പാടുകളുമായി ഇത് ഒത്തുപോകുന്നുണ്ടെന്നും ലാല്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ മൂത്തമകള്‍ മറിയാ ഉമ്മന്റെ ഭര്‍ത്താവ് വര്‍ഗീസ് ജോര്‍ജും ട്വന്റി ട്വന്റിയില്‍ അംഗത്വമെടുത്തു.
നേരത്തെ, നടന്‍ ശ്രീനിവാസനും സംവിധായകന്‍ സിദ്ദിഖും ട്വന്റി ട്വന്റി ഉപദേശക സമിതിയില്‍ ചേര്‍ന്നിരുന്നു.
ലാലിന്റെ മരുമകന്‍ അലന്‍ ആന്റണിയാണ് യൂത്ത് വിംഗ് പ്രസിഡന്റ്. വനിതാ വിഭാഗം പ്രസിഡന്റായി സാമൂഹിക പ്രവര്‍ത്തക ലക്ഷ്മി മേനോനും ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു.

 

Latest News