ദേവികുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍.ഡി.എക്ക് വേണ്ടി മത്സരിക്കും

തൊടുപുഴ- ദേവികുളം മണ്ഡലത്തില്‍ നാലുപേരുടെ നാമനിര്‍ദേശ പത്രിക തള്ളിയ സാഹചര്യത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച എസ്. ഗണേശന്‍ എന്‍.ഡി.എ ഔദ്യോഗിക സ്ഥാനാര്‍ഥിയാകും. ഗണേശന്‍ അണ്ണാ ഡി.എം.കെ പാര്‍ട്ടിയില്‍ ചേര്‍ന്നു.

എന്‍.ഡി.എക്കു വേണ്ടി മത്സരിക്കുന്ന എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പൊന്‍പാണ്ടി, ബി.എസ്.പിയില്‍ മത്സരിക്കുന്ന തങ്കച്ചന്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്.

 

Latest News