വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചു; രണ്ടു പേർക്കെതിരേയും കേസ്

ഭോപ്പാല്‍- രാത്രി വീട്ടില്‍ അതിക്രമിച്ചു കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം സ്ത്രീ അരിവാള്‍ കൊണ്ട് മുറിച്ചു. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. പീഡനത്തിന് ശ്രമിച്ച 45 കാരനെ പോലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. 45 വയസ്സായ സ്ത്രീയും 13 വയസ്സായ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കള്ളനാണെന്ന് ഭയന്ന് മകന്‍ വീടിന് പുറത്തേക്കോടി.
പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ ചെറുത്തുനിന്ന യുവതി ഇയാളുമായി ഏതാണ്ട് 20 മിനുട്ടോളം മല്‍പ്പിടുത്തം നടത്തി. ഇതിനിടെ കട്ടിലിന് അടിയിലുണ്ടായിരുന്ന അരിവാള്‍ കൊണ്ട് അക്രമിയുടെ ജനനേന്ദ്രിയം വെട്ടുകയായിരുന്നു.
അര്‍ധരാത്രി തന്നെ യുവതി  സമീപത്തെ പോലീസ് ഔട്ട്‌പോസ്റ്റിലെത്തി വിവരം പറഞ്ഞു. വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 45 കാരനെതിരെയും ആക്രമിച്ചതിന് യുവതിക്കെതിരെയും കേസെടുത്തതായി പോലീസ് പറഞ്ഞു.

 

Tags

Latest News