Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേവികുളത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

ഇടുക്കി- ദേവികുളം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക തള്ളി. ദേവികുളം മണ്ഡലം എ.ഐ.എ.ഡി.എം.കെ-എൻ.ഡി.എ സ്ഥാനാർഥി ആർ ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. എൻ.ഡി.എയുടെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളി. ഇതടക്കം നാലു സ്ഥാനാർത്ഥികളുടെ പത്രികയാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്. 

2016 ൽ മൂന്ന് മുന്നണികൾക്കെതിരെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർത്ഥിയായി മൽസരിച്ച ധനലക്ഷ്മി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ദേവികുളം സീറ്റിൽ എ.ഐ.എ.ഡി.എം.കെയെ പിന്തുണയ്ക്കാൻ ബി.ജെ.പി തീരുമാനിക്കുകയായിരുന്നു. ദേവികുളത്ത് അഡ്വ. എ രാജയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഡി കുമാർ ആണ് യു.ഡി.എഫ് സ്ഥാനാർത്ഥി. തലശേരിയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ പത്രികയും തള്ളിയിരുന്നു. ഇതോടെ രണ്ടിടത്ത് എന്‍.ഡി.എക്ക് സ്ഥാനാര്‍ത്ഥികളില്ലാതായി.
 

Latest News