മുംബൈ- കോവിഡ് വ്യാപനം തുടരുന്ന മുംബൈയില്‍ മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) ഉദ്യോഗസ്ഥക്ക് വനിതയുടെ മര്‍ദനം. കാണ്ടിവലിയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മാസ്‌ക് ധരിക്കാതെ സ്ത്രീ റിക്ഷയിലാണ് എത്തിയത്. കാണ്ടിവലി ലിങ്ക് റോഡിലെ മഹാവീര്‍ നഗര്‍ ട്രാഫിക് സിഗ്‌നലില്‍ എത്തിയപ്പോള്‍ കോവിഡ് ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് ബിഎംസി നിയോഗിച്ച മാര്‍ഷലായ സ്ത്രീ തടഞ്ഞു,
200 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ട ബിഎംസി മാര്‍ഷലിനെ ഓട്ടോയില്‍നിന്നിറങ്ങിയ യുവതി മര്‍ദിക്കുകയായിരുന്നു. സംഭവം ചാര്‍കോപ്പ് പോലീസ് അന്വേഷിക്കുയാണെന്ന് ബിഎംസി സൂപ്പര്‍വൈസര്‍ പ്രശാന്ത് കാംബ്ലെ പറഞ്ഞു.
മുംബൈയില്‍ മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് 200 രൂപ പിഴ ഈടാക്കുന്നുണ്ട്.
മുംബൈയില്‍ 3,000 പുതിയ കൊറോണ വൈറസ് കേസുകളും മഹാരാഷ്ട്രയില്‍ 25,000 പുതിയ കോവിഡ് കേസുകളുമാണ് വെള്ളിയാഴ്ച തുടര്‍ച്ചയായ രണ്ടാം ദിവസവും റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
സംസ്ഥാനത്ത് ആക്ടീവ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തിയിരിക്കയാണ്.
എന്‍.ഡി.ടിവ വിഡിയോ കാണാം