ഹൈദരബാദ്- ആന്ധ്രാപ്രദേശില്‍ ഒരുമാസത്തിനിടെ രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ 19 കാരന്‍ അറസ്റ്റില്‍. ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം.
മാര്‍ച്ച് 14ന് വീട്ടുമുറ്റത്ത് കളിക്കുകയായിരന്ന ആറ് വയസുകാരനെ ഉച്ചയോടെ കാണാതാവുകയായിരുന്നു. പിറ്റേദിവസം കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തില്‍ 19കാരനെ സംശയമുണ്ടെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വാഴത്തോട്ടത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചതായും പോലീസിനോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് സമീപപ്രദേശത്തുനിന്നും കാണാതായ എട്ടുവയസുകാരനെ സമാനമായ രീതിയില്‍ കൊലപ്പെടുത്തിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ഈ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കനാലില്‍ തള്ളുകയായിരുന്നു.






