തലശേരി- ഇന്ത്യൻ ഗാന്ധിയൻ പാർട്ടി സംസ്ഥാന പ്രസിഡന്റും മുൻ സി.പി.എം പ്രാദേശിക നേതാവുമായ സി.ഒ.ടി നസീർ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ 11.30 ഓടെ തലശ്ശേരി സബ് കലക്ടർ അനുകുമാരിക്കു മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ഗാന്ധിയൻ പാർട്ടി ജില്ലാ പ്രസിഡന്റ് ടി.സി വലീദ് ബഷീർ മൂസ, സെക്രട്ടറി സി.എച്ച് നൗരിഫ് എന്നിവരോടൊപ്പമായിരുന്നു നസീറെത്തിയത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്ഥാനാർഥിയായാണ് നസീർ തലശ്ശേരി മണ്ഡലത്തിൽ മത്സരിക്കുന്നത്.






