രക്തത്തില്‍ കോവിഡ് ആന്റിബോഡിയുമായി  ന്യൂയോര്‍ക്കില്‍ പെണ്‍കുഞ്ഞ് ജനിച്ചു 

ന്യൂയോര്‍ക്ക്- രക്തത്തില്‍ കോവിഡ് ആന്റിബോഡിയുമായി  പെണ്‍കുഞ്ഞിന് ജനനം. ന്യൂയോര്‍ക്കിലാണ് ഈ ചരിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസവത്തിന് ദിവസങ്ങള്‍ക്കു മുന്‍പ് മാതാവ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജനിച്ചതിനു ശേഷം കുട്ടിയില്‍ കോവിഡ് ആന്റിബോഡി കണ്ടെത്തിയത്.പ്രസവത്തിന് മൂന്ന് ആഴ്ചക്ക് മുന്‍പാണ് മാതാവ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. പ്രസവത്തിനു പിന്നാലെ, ജനിച്ച പെണ്‍കുഞ്ഞിന്റെ രക്തം പരിശോധിക്കുകയും രക്തത്തില്‍ കോവിഡിനെതിരായ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തുകയുമായിരുന്നു.കുഞ്ഞ് ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.  ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം വേണ്ടതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
 

Latest News