രാജ്യം മുഴുവന്‍ നിയന്ത്രിക്കാന്‍ വരുന്ന നാഗ്പൂര്‍ ശക്തിയെ ചെറുക്കണം-രാഹുല്‍ ഗാന്ധി

ടിന്‍സുകിയ- നാഗ്പൂരിലെ ശക്തി ഇന്ത്യയെ മുഴുവന്‍ നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കന്ന അസമില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി പൊതുയോഗങ്ങളിലും വിദ്യാര്‍ഥികളോടും സംവദിക്കുകയായിരുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും തകര്‍ക്കാനും ഇന്ത്യ മുഴുവന്‍ നിയന്ത്രിക്കാനും ശ്രമിക്കുന്ന ശക്തിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആര്‍.എസ്.സിനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭാവിക്കുവേണ്ടി യുവാക്കള്‍ ഈ ശ്രമത്തെ സ്‌നേഹത്തോടേയും ആത്മവിശ്വാസത്തോടേയും എതിര്‍ക്കണം.
സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ബിജെപി വിദ്വേഷം ജനിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തന്റെ എല്ലാ പ്രസംഗങ്ങളിലും ആരോപിച്ചു.

https://www.malayalamnewsdaily.com/sites/default/files/2021/03/19/rahulq.jpg
വിദ്വേഷം ഉപയോഗിക്കാന്‍ ഒരു മതവും ആവശ്യപ്പെട്ടിട്ടില്ല. വിദ്വേഷം പ്രചരിപ്പിക്കാന്‍ ഹിന്ദുമതത്തില്‍ എവിടെയാണ് എഴുതിയിരിക്കുന്നത്? സമൂഹത്തെ ഭിന്നിപ്പിക്കാന്‍ വിദ്വേഷം പ്രചരിപ്പിക്കുന്നത് ബിജെപിയാണ്. എന്നാല്‍ എവിടെയായിരുന്നാലും സ്‌നേഹം, സാഹോദര്യം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് നില കൊള്ളും- വിദ്യാര്‍ത്ഥികളോട് രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Latest News