Sorry, you need to enable JavaScript to visit this website.

തബ് ലീഗ് പരാമര്‍ശം വിവാദമായി; മഹാരാഷ്ട്രയില്‍ പുസ്തകം പിന്‍വലിച്ചു

മുംബൈ- ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെടുത്തിയ പുസ്തകം മഹാരാഷ്ട്രയില്‍ പിന്‍വലിച്ചു.
എം.ബി.ബി.എസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള റഫറന്‍സ് പുസ്തകമാണ് പിന്‍വലിച്ചത്.
കഴിഞ്ഞ വര്‍ഷം ദല്‍ഹി നിസാമുദ്ദീന്‍ മര്‍കസില്‍ നടന്ന തബ് ലീഗ് സമ്മേളനവുമായി ഇന്ത്യയിലെ കോവിഡ് പൊട്ടിത്തെറിയെ ചേര്‍ത്തു പറയുന്ന ഭാഗം ഉള്‍പ്പെടുന്ന പുസ്തകത്തിനെതിരെ വ്യാപക എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി.
ഒരുവിഭാഗം ആളുകളുടെ വികാരം വ്രണപ്പെടുത്തിയതില്‍ ക്ഷമിക്കണമെന്നും  മനപൂര്‍വം ചേര്‍ത്തതല്ലെന്നും ഗ്രന്ഥകാരന്മാരായ അപൂര്‍ബ ശാസ്ത്രിയും സന്ധ്യ ഭട്ടും പറഞ്ഞു.

 

Latest News