Sorry, you need to enable JavaScript to visit this website.

ഉപദ്രവിച്ചയാളെ വയോധിക അടിച്ചു പഞ്ചറാക്കി-video

സാന്‍ഫ്രാന്‍സിസ്‌കോ- അമേരിക്കയില്‍ ഏഷ്യക്കാര്‍ക്കുനേരെ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഉപദ്രവിച്ചയാളെ ഏഷ്യക്കാരിയായ വയോധിക വടി കൊണ്ട് അടിച്ച് പഞ്ചറാക്കി ആശുപത്രിയിലാക്കി. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
തെരുവില്‍വെച്ച് യാതൊരു പ്രകോപനവുമില്ലാതെ ഇയാള്‍ 76 കാരിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു. വീര്‍ത്തുവന്ന മുഖവുമായി അവര്‍ 39 കാരനെ വടി കൊണ്ട് അടിക്കുന്നതാണ് വിഡിയോയിലുള്ളത്. ഒടുവില്‍ യുവാവിനെ സ്‌ട്രെച്ചറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

 

Latest News