ഇടതുമുന്നണി പ്രകടന പത്രിക പുറത്തിറക്കി, വികസനം മുഖമുദ്ര

തിരുവനന്തപുരം- സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക പ്രകാശം ചെയ്തു. വികസന പ്രവർത്തനങ്ങളും ക്ഷേമ നടപടികളുമാണ് സംസ്ഥാന സർക്കാറിന്റെ മുഖമുദ്രയെന്ന് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി. അതേസമയം, ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച നിലപാട് പ്രകടന പത്രികയിൽ ഇല്ല. മതനിരപേക്ഷ മുന്നണി ആയതിനാലാണ് അക്കാര്യം പ്രകടന പത്രികയിൽ ഇല്ലാത്തതെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി. രണ്ടു ഭാഗമായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ആദ്യത്തേത് 5- ഇന പരിപാടിയാണ്.  50 ഇന പരിപാടി നടപ്പാക്കുന്നതിനുള്ള 900 നിർദ്ദേശങ്ങളാണ് രണ്ടാമത്തെ ഭാഗത്തുള്ളത്. 40 ലക്ഷം തൊഴിൽ നിർമ്മിക്കാനുള്ള നിർദ്ദേശങ്ങളും പത്രികയിലുണ്ട്. കൂടുതൽ നിയമനങ്ങൾ പി.എസ്.സിക്ക് വിടും. കാർഷിക മേഖലയിലെ വരുമാം അൻപത് ശതമാനം ഉയർത്തും.
ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും. വീട്ടമ്മമാർക്കും പെൻഷൻ നൽകും. 60,000 കോടിയുടെ പശ്ചാത്തല വികസന പരിപാടി നടപ്പാക്കും. പ്രവാസി പുനരധിവാസത്തിന് മുൻഗണന നൽകും. റബറിന്റെ തറവില 250 രൂപയാക്കും. തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ് നടപ്പിലാക്കും. അടുത്ത അഞ്ചുവർഷത്തിനകം ഒന്നര ലക്ഷം വീടുകൾ നിർമ്മിക്കും. സോഷ്യൽ പോലീസിംഗ് ശക്തമാക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.

Latest News