ചിറയിന്‍കീഴില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു

തിരുവനന്തപുരം- ചിറയിന്‍കീഴില്‍ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ മധു, ജോതി ദത്ത് എന്നിവരാണ് മരിച്ചത്. പുളിമൂട്ടില്‍കടവില്‍ നിന്ന് കരിന്ത്യകടവിലേക്ക് പോയ കാറാണ് അപകടത്തില്‍പെട്ടത്. രാവിലെ ആറുമണിക്കായിരുന്നു അപകടം.

നിയന്ത്രണം വിട്ടകാര്‍ റോഡില്‍ നിന്ന് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു. പാര്‍ശ്വ ഭിത്തി ഇല്ലാത്തതിനാലാണ് കാര്‍ പുഴയിലേക്ക് മറിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

 

Latest News