Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇ. ശ്രീധരന്റെ കാല്‍ തൊട്ട് വണങ്ങി വോട്ടര്‍മാര്‍, സവര്‍ണ സംസ്‌കാരമെന്ന് ആക്ഷേപം

പാലക്കാട്- പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ ബി ജെ പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ കാലു തൊട്ടുവണങ്ങുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നു. മാലയിട്ട് സ്വീകരിക്കുന്ന ഇ ശ്രീധരനെ മുട്ടുകുത്തി വണങ്ങിയാണ് ഒരു വോട്ടര്‍ സ്വീകരിച്ചത്. ഒരാള്‍ ഇദ്ദേഹത്തിന്റെ കാലു കഴുകിയാണ് സ്വീകരിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെയുളളവര്‍ ഇ ശ്രീധരനെ കാല്‍ തൊട്ടു വണങ്ങുന്നത് ചിത്രങ്ങളില്‍ കാണാം.
ഫോട്ടോകള്‍ക്കെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. പ്രാചീനകാലത്തെ സാംസ്‌കാരിക മൂല്യങ്ങളാണ് ഇതെന്നും ജാതീയതയും സവര്‍ണമനോഭാവവുമാണ് സ്ഥാനാര്‍ത്ഥിയെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഇ ശ്രീധരന്‍ മണ്ഡലത്തില്‍ ഉടനീളം സജീവമാണ്. പാലക്കാട് നഗരത്തെ രണ്ടു വര്‍ഷത്തിനുളളില്‍ കേരളത്തിലെ ഏറ്റവും മികച്ച നഗരമാക്കുമെന്നുമാണ് ഇ ശ്രീധരന്റെ വാഗ്ദാനം.

 

Latest News