ജക്കാർത്ത- ഇന്തോനേഷ്യയില്‍ 2004 ല്‍ ഉണ്ടായ സുനാമിയില്‍ മരിച്ചുവെന്ന് കരുതിയ പോലീസ് ഉദ്യോഗസ്ഥനെ ജീവനോടെ കണ്ടെത്തി. ഇന്തോനേഷ്യയിലെ അക്കിഹ് പ്രവിശ്യയില്‍ പോലീസുകാരനായിരുന്ന അബ്രിപ് അസെപ് എന്നയാളെ മാനസികാരോഗ്യ കേന്ദ്രത്തിലാണ് കണ്ടെത്തിയത്.
സുനാമി കാരണമാകാം മനോനില തെറ്റിയതെന്നും എന്തായാലും അദ്ദേഹത്തെ തിരികെ ലഭിച്ചത് അതീവ ആഹ്ലാദമുണ്ടാക്കുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അവിശ്വസനീയ വാർത്തയെന്നാണ് അസെപിന്‍റെ ഒരു ബന്ധു പ്രതികരിച്ചത്. 2004 ല്‍ ഭൂചലനവും സുനാമിയുണ്ടായപ്പോള്‍ അസെപ് ഡ്യൂട്ടിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 23,000 ലേറെ മരിച്ച സുനാമി ദുരന്തത്തില്‍ ഇദ്ദേഹവും മരിച്ചു കാണുമെന്നാണ് കരുതിയിരുന്നത്.






