കുട്ടി പറഞ്ഞിട്ട് കേള്‍ക്കുന്നില്ല, കാഡ്ബറി ചോക്ലേറ്റ്  കമ്പനിയ്‌ക്കെതിരെ അഛന്റെ കേസ് 

ജയ്പുര്‍- തങ്ങളുടെ ഉത്പന്നങ്ങളുടെ വിപണന  സാധ്യത  വര്‍ദ്ധിപ്പിക്കുന്നതിനും  പ്രചാരം കൂട്ടുന്നതിനുമുള്ള ഏറ്റവും വലിയ   മാര്‍ഗ്ഗമാണ് പരസ്യങ്ങള്‍.  പരസ്യങ്ങള്‍ ഉപഭോക്താവില്‍ ചെലുത്തുന്ന സ്വാധീനം വളരെയാണ്. എന്നാല്‍, പരസ്യങ്ങള്‍ക്ക്  ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിയുന്നത് കുട്ടികളെയാണ് എന്ന  വസ്തുത വിസ്മരിക്കാനാവില്ല.  കുട്ടികളിലൂടെ വിപണി പിടിച്ചടക്കാന്‍ വ്യാപാരികള്‍ നടത്തുന്ന തന്ത്രങ്ങള്‍ ചിലപ്പോള്‍ അവര്‍ക്ക് തന്നെ വിനയായി മാറും. അത്തരത്തിലൊരു സംഭവമാണ്  രാജസ്ഥാനിലെ  ജയ്പൂരില്‍നിന്നും പുറത്തു വരുന്നത്.
പിതാവിന്റെ വാക്കുകള്‍ അവഗണിച്ച ആറാം ക്ലാസുകാരനായ ഒരു ആണ്‍കുട്ടിയാണ് സംഭവത്തിലെ മുഖ്യ കഥാപാത്രം.   പിതാവ് പറഞ്ഞ കാര്യം ആദ്യം അവന്‍ അവഗണിച്ചു. പിന്നീട് പിതാവ് ഇതേ കാര്യം വീണ്ടും ചെയ്യാന്‍  പിതാവ് ആവര്‍ത്തിച്ചപ്പോള്‍   വീണ്ടും  അവഗണിച്ചു.  പിതാവ് ചോദ്യം ചെയ്തപ്പോള്‍    ഈ  കാഡ്ബറി ചോക്ലേറ്റ് പരസ്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കുട്ടി, 'ജോലി ചെയ്യാതിരുന്നും സഹായിക്കാന്‍ സാധിക്കും '  എന്ന് മറുപടി നല്‍കി. കുട്ടിയുടെ ഈ മറുപടിയില്‍നിന്നും  കാഡ്ബറി പരസ്യം തന്റെ കുട്ടിയെ  എത്രമാത്രം  സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കിയ പിതാവ് പരാതിയുമായി  കോടതിയെ സമീപിക്കുകയായിരുന്നു. കേസ് നല്‍കിയ അദ്ദേഹം   5 ലക്ഷം നഷ്ടപരിഹാരവും ആവശ്യപ്പെട്ടു. ചില പരസ്യങ്ങള്‍ സമൂഹത്തിന് തെറ്റായ  സന്ദേശം നല്‍കുന്നുവെന്നാണ് അദ്ദേഹം ആരോപിച്ചിരിയ്ക്കുന്നത്.
 

Latest News