കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന

ചെന്നൈ- കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന. മക്കള്‍ നീതി മയ്യം ട്രഷറര്‍ ചന്ദ്രശേഖരന്റെ വീട്ടില്‍ നിന്ന് എട്ട് കോടി രൂപ കണ്ടെടുത്ത സാഹചര്യത്തിലാണ് പരിശോധന.ഇന്നലെ രാത്രിയോടെയാണ് താരത്തിന്റെ നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് അധികൃതരെത്തി റെയ്ഡ് നടത്തിയത്. അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇതേ കുറിച്ച് പ്രതികരിക്കാമെന്ന് കമല്‍ ഹാസന്‍ പറഞ്ഞു.മക്കള്‍ നീതി മയ്യത്തെ പ്രതിനിധീകരിച്ച് ഈ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസന്‍ മത്സരിക്കുന്നുണ്ട്. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നാണ് താരം ജനവിധി തേടുന്നത്.
 

Latest News