Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദൈവമേ മോഡിയുടേയും ഗഡ്കരിയുടേയും കാലുകള്‍ കാണുന്നു; ജീന്‍സ് വിവാദത്തില്‍ പ്രിയങ്ക

ന്യൂദൽഹി- സ്ത്രീകള്‍ കീറിയ ജീൻസ് ധരിച്ച് കാല്‍മുട്ടുകള്‍ കാണിക്കുന്നത് സംസ്കാരമല്ലെന്ന ട ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി തിരത് സിങ്​ റാവത്തിന്‍റെ പ്രസ്​താവനക്ക്​ മറുപടിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

ദൈവമേ അവരുടെ കാലുകള്‍ കാണുന്നു എന്ന അടിക്കുറിപ്പോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഗതാഗത മന്ത്രി നിതിൻ ഗഡ്​കരി എന്നിവർ ആർ.എസ്​.എസ്​ ശാഖയിൽ നിൽക്കുന്നതിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചാണ്​ പ്രിയങ്കയുടെ മറുപടി.

https://www.malayalamnewsdaily.com/sites/default/files/2021/03/19/legs.jpg

ഗഡ്​കരിക്കും മോഡിക്കുമൊപ്പം ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്‍റെ ചിത്രവും  പങ്കുവെച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസമാണ്​ ജീൻസുമായി ബന്ധപ്പെട്ട്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രിയുടെ വിവാദ പ്രസ്​താവന പുറത്ത്​ വന്നത്​. സമാജ് വാദി പാർട്ടി ജയ ബച്ചന്‍, ബച്ചന്‍റെ പേരമകള്‍ നവ്യ തുടങ്ങിയവർ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു.

ഞങ്ങളുടെ വസ്ത്രം ശരിയാക്കുന്നതിനുമുമ്പേ നിങ്ങളുടെ മനസ്സ് നന്നാക്കൂ എന്നായിരുന്നു നവ്യയുടെ പ്രതികരണം. ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ ഇത് പറയാന്‍ സാധിക്കുന്നുവെന്നായിരുന്നു ജയ ബച്ചന്‍റെ ചോദ്യം.

ബാലാവകാശ കമ്മീഷൻ സംഘടിപ്പിച്ച പരിപാടിയിലാണ് തിരത് സിംഗ് റാവത്ത് വിവാദ പരാമർശം നടത്തിയത്. വിമാന യാത്രക്കിടെ ഒരു സ്​ത്രീ കീറിയ ജീൻസ്​ ധരിച്ച്​ ഒരു കുട്ടിയുമായി തന്‍റെ അടുത്തു വന്നിരുന്നുവെന്നും അവർ സന്നദ്ധ സംഘടനയുടെ പ്രവർത്തകയാണെന്ന് പറഞ്ഞുവെന്നും അനുസ്മരിച്ചായിരുന്നു വിമർശം. ഇങ്ങനെ കാല്‍മുട്ട് കാണിക്കുന്ന ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ എന്തു സന്ദേശമാണ്  നൽകുന്നതെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  കത്രിക ഉപയോഗിച്ച്​ ജീൻസിനെ അല്ല സംസ്കാര​ത്തെയാണ്​ ഇവർ മുറിച്ചു മാറ്റുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest News