Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയെ വളരാൻ അനുവദിച്ചാൽ കേരളം കലങ്ങിമറിയും, പാർട്ടി വിടില്ല-കെ.സുധാകരന്‍

തിരുവനന്തപുരം- ബി.ജെ.പിയെ വളരാൻ അനുവദിച്ചാൽ നിലവിലെ കേരള രാഷ്​ട്രീയം കലങ്ങിമറിയുമെന്നും ഇരു മുന്നണികൾക്കും ഇക്കാര്യം തള്ളിക്കളയാനാവില്ലെന്നും കെ.പി.സി.സി വർക്കിംഗ്​ പ്രസിഡന്‍റ്​ കെ.സുധാകരൻ പറഞ്ഞു.

 പാർട്ടി വിടുന്നതിനെ കുറിച്ച്​ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്ന്​ അഞ്ച് വർഷം കൂടുമ്പോള്‍ ഭരണമാറ്റം സംഭവിക്കുന്നതാണ്​ കേരളത്തിലെ രീതി. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പരാജയപ്പെട്ടാൽ അത് കോൺഗ്രസിന്​ വലിയ ക്ഷീണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സംഘടനാ പോരായ്​മകൾ പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസിന്​ നില നിൽപ്പില്ലെന്നും സുധാകരൻ പറഞ്ഞു. അവസരം കിട്ടിയാൽ പാർട്ടിയുടെ പഴയകാല പ്രവർത്തന ശൈലി പുനഃസ്ഥാപിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

 

Latest News