റിയാദ് - തിരക്കേറിയ മെയിന്‍ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ കാറിന്റെ ചില്ല് യുവതികള്‍ അടിച്ചുതകര്‍ത്തു.
കാറിനകത്തുവെച്ച് സഭ്യതക്ക് നിരക്കാത്ത ആംഗ്യങ്ങള്‍ കാണിച്ചത് ഡ്രൈവര്‍ ചിത്രീകരിച്ചതാണ് കാരണമെന്ന് പറയുന്നു.
യുവതികള്‍ തങ്ങളുടെ കാറിന്റെ സൈഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിന്റെ ചില്ലാണ് അടിച്ചുതകര്‍ത്തത്. കൃത്യത്തിനു ശേഷം അമിത വേഗതയില്‍ സംഘം കടന്നുകളഞ്ഞു.
ഇതിന്റെ ദൃശ്യങ്ങള്‍ രണ്ടാമത്തെ കാറിന്റെ ഡ്രൈവര്‍ ചിത്രീകരിക്കുകയും വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. യുവതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്ത് നിയമാനുസൃതം ശിക്ഷിക്കണമെന്ന് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ സുരക്ഷാ വകുപ്പുകളോട് ആവശ്യപ്പെട്ടു.






