അത് വ്യാജവര്‍ത്ത; സൗദിയില്‍ വാക്‌സിന്‍ കാരണം ആരും മരിച്ചിട്ടില്ല

റിയാദ് - കൊറോണക്കുള്ള പ്രതിരോധ മരുന്നായ അസ്ട്രാസെനെക്ക വാക്‌സിന്‍ സ്വീകരിച്ച ശേഷം സൗദി പൗരന്‍ മരിച്ചുവെന്ന  നിലയില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അസ്ട്രാസെനെക്ക വാക്‌സിന്‍ സ്വീകരിച്ച ശേഷം തായിഫ് ആശുപത്രിയില്‍ വെച്ച് തന്റെ പിതൃസഹോദരന്‍ മരണപ്പെട്ടതായി സൗദി പൗരന്‍ പരാതിപ്പെടുന്ന വോയ്‌സ് ക്ലിപ്പിംഗ് വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നുണ്ട്.

ഇതേ കുറിച്ച ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാളുടെ അന്വേഷണത്തിന് മറുപടിയായാണ്, കൊറോണ വാക്‌സിന്‍ കാരണം സൗദിയില്‍ ഇതുവരെ മരണങ്ങളോ ഗുരുതരമായ സങ്കീര്‍ണതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. ആരും കിംവദന്തികളില്‍ കുടുങ്ങരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News