Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യെമന്‍ മന്ത്രി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

ഏദന്‍ - യെമന്‍ ഗവണ്‍മെന്റിലെ സിവില്‍ സര്‍വീസ് മന്ത്രി ഡോ. അബ്ദുന്നാസിര്‍ അല്‍വാലി വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു. ദക്ഷിണ യെമനിലെ ഏദനില്‍ പെട്ട ഖോര്‍ മുകസര്‍ ജില്ലയിലെ അല്‍അരീശ് റോഡില്‍ വെച്ച് മന്ത്രി സഞ്ചരിച്ച വാഹനവ്യൂഹം ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു.

മന്ത്രിയും അകമ്പടി സേവിച്ചവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സുരക്ഷാ വാഹനങ്ങളില്‍ ഒന്നിന് ബോംബ് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. മന്ത്രിയും സംഘവും കടന്നുപോയ റോഡില്‍ മറ്റൊരു ബോംബ് കൂടി സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി. പൊട്ടിത്തെറിക്കുന്നതിനു മുമ്പായി ഈ ബോംബ് സുരക്ഷാ വകുപ്പുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുകയായിരുന്നു.

നിയമാനുസൃത യെമന്‍ ഗവണ്‍മെന്റിന്റെ താല്‍ക്കാലിക ആസ്ഥാനമായ ഏദനിലെ അല്‍മആശീഖ് പാലസില്‍ ഡ്രോണ്‍ ആക്രമണ ശ്രമവുമുണ്ടായി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനം അവസാന നിമിഷം കൊട്ടാരത്തിനു മുകളില്‍ വെച്ച് വെടിവെച്ചിടുകയായിരുന്നെന്ന് യെമന്‍ ഗവണ്‍മെന്റ് അറിയിച്ചു. വേതനം വിതരണം ചെയ്യാത്തതിലും മോശം അടിസ്ഥാന സേവനങ്ങളിലും സാമ്പത്തിക സ്ഥിതിഗതികള്‍ വഷളായതിലും യെമന്‍ കറന്‍സിയുടെ മൂല്യശോഷണത്തിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച പ്രതിഷേധ പ്രകടനക്കാര്‍ അല്‍മആശീഖ് പാലസില്‍ ഇരച്ചുകയറിയിരുന്നു.

 

 

Latest News