റിയാദ് - വിശുദ്ധ റമദാനിൽ പകൽ സമയത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ നോമ്പ് മുറിയില്ലെന്ന് ഹറംകാര്യ വകുപ്പ് മേധാവിയും വിശുദ്ധ ഹറമിലെ ഇമാമും ഖത്തീബുമായ ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. കോവിഡ് വാക്‌സിൻ നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ പെട്ടതല്ലെന്നും ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.