Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശബരിമലയിലെ നിലപാടു മാറ്റം ജനങ്ങളെ വിഡ്ഢികളാക്കാൻ-സുകുമാരൻ നായർ

പെരുന്ന-ശബരിമല വിഷയത്തിൽ നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കുന്നതിന് വേണ്ടിയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ എൻ.എസ്.എസ് കേസ് നടത്തി തോറ്റുവെന്ന കാനം രാജേന്ദ്രന്റെ പ്രസ്താവനക്ക് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം. കേസ് നിലവിലുണ്ട് എന്ന കാര്യം കാനത്തിന്റെ പ്രസ്താവനയോടെ വ്യക്തമാണെന്നും സുകുമാരൻ നായർ പറഞ്ഞു. കോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് ശബരിമല കേസിലെ അന്തിമ വിധി വന്നാൽ വിശ്വാസികളുമായി ചർച്ച നടത്തും എന്നാണ്. എന്നാൽ ഇതിന് വിരുദ്ധമാണ് ദേശീയ സെക്രട്ടറിയുടെ നിലപാടെന്നും സുകുമാരൻ നായർ പറഞ്ഞു.
 

Latest News