കോലീബി സഖ്യം സത്യമായിരുന്നു- എം.ടി. രമേശ്

കോഴിക്കോട്- കോലീബി സഖ്യം സത്യമായിരുന്നെന്ന് ഒ. രാജഗോപാലിന് പിന്നാ ലെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശും. രഹസ്യമായ സഖ്യമല്ലത്. പരസ്യമായി മത്സരിച്ചതാണ്. വടകരയിലും ബേപ്പൂരിലും പരാജയപ്പെട്ട മോഡലാണ് കോണ്‍ഗ്രസ്‌ലീഗ്-ബി.ജെ.പി എന്ന കോലീബി. എന്നാല്‍ നിലവില്‍ ഇതിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യമുണ്ടായിരുന്നതായി മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാലും സമ്മതിച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയായിരുന്നു പല പ്രാദേശിക സഖ്യങ്ങളെന്നും വടക്കന്‍ കേരളത്തിലായിരുന്നു കൂടുതലെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യം മൂലം ബി.ജെ.പിക്ക് വോട്ടു വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. ഒറ്റപ്പാലം, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ ഗുണമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News