ശബരിമല: അന്തിമവിധി വന്നാൽ എല്ലാവരുമായും ചർച്ച നടത്തും-പിണറായി

മലപ്പുറം-ശബരിമല വിഷയത്തിൽ നിലവിൽ ഒരു പ്രശ്‌നമില്ലെന്നും തെരഞ്ഞെടുപ്പ് അടുപ്പിച്ച് ചിലർ വിവാദമുണ്ടാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീം കോടതിയുടെ അന്തിമവിധി വന്നാൽ എല്ലാവരുമായി ആലോചിച്ച ശേഷം മാത്രമേ നടപ്പാക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എൽ.ഡി.എഫിന് ഒരു വർഗീയ ശക്തികളുടെയും സഹായം ആവശഅയമില്ലെന്നും ആർ. ബാലശങ്കറുമായി ബന്ധപ്പെട്ട സംഗതി ബി.ജെ.പിയുടെ ആഭ്യന്തര കാര്യമാണെന്നും പിണറായി വ്യക്തമാക്കി. 
കേരളത്തിൽ യു.ഡി.എഫ്-ബി.ജെ.പി ധാരണ ശക്തമാണ്. ലൈഫ് മിഷൻ പരാതി ഉയർന്ന ഉടൻ കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുത്തു. വിവാദങ്ങളിലൂടെ ജനശ്രദ്ധ നേടാനാണ് യു.ഡി.എഫ് ശ്രമം. കേരളത്തിൽ എൽ.ഡി.എഫിന് വർഗീയ ശക്തികളുമായി കൂട്ടുകെട്ടില്ല. 35 സീറ്റ് കിട്ടിയാൽ അധികാരം പിടിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദം കോൺഗ്രസനെ കണ്ടിട്ടാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
 

Latest News