ന്യൂദൽഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,871 പുതിയ കോവിഡ് -19 കേസുകളും 172 മരണവും സ്ഥിരീകരിച്ചു. 17,741 രോഗമുക്തിയും റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 182 ദിവസത്തിനിടെ ഏറ്റവും കൂടിയ പ്രതിദിന വർധനവാണിത്.
പുതിയ കേസുകൾ കൂടി ഉൾപ്പെടുത്തിയതോടെ രാജ്യത്ത് ആകെ പോസിറ്റീവ് കേസുകൾ 1,14,74,605 ആയി വർധിച്ചു. ഇതിൽ 2,52,364 സജീവ കേസുകളുണ്ട്. 1,10,63,025 പേർ രോഗമുക്തി കൈവരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ച 172 പേർ ഉൾപ്പെടെ മരണസംഖ്യ 1,59,216 ആണ്.
ഇതുവരെ 3,71,43,255 ഡോസ് കോവിഡ് വാക്സിന്‍ നല്‍കി. ഇന്ത്യാ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ബുധനാഴ്ച 10,63,379 പേർക്ക് കോവിഡ് പരിശോധന നടത്തി. ഇതുവരെ 23,03,13,163 സാമ്പിളുകളാണ് പരിശോധിച്ചത്.
രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 2,908 വാക്സിനേഷൻ കേന്ദ്രങ്ങളിലായി 2,74,037 ഡോസ് വാക്സിന്‍ നല്‍കി. 2,22,771 കോവിഷീൽഡും 51266 കോവാക്സിനമാണ് നല്‍കിയത്.
മാർച്ച് 17 വരെ സംസ്ഥാനത്ത് ആകെ 36,39,989 പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്.