ട്രിപ്പിള്‍ എ റേറ്റിംഗില്‍ ഫാറൂഖ് കോളജും, വലിയ അംഗീകാരം

കോഴിക്കോട്- കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ പ്രോഗ്രാം ഓണ്‍ ടെക്‌നോളജി എന്‍ഹാന്‍സ്മെന്റ് ലേണിങ്ങിന്റെ (എന്‍പിടിഇഎല്‍) ഏറ്റവും മികച്ച ട്രിപ്പിള്‍ എ റേറ്റിംഗിന് ഫാറൂഖ് കോളജ് വീണ്ടും ദേശീയ തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 10 കോളജുകളുടെ പട്ടികയിലാണ് ഫാറൂഖ് കോളജ് ഇടം നേടിയത്. കേരളത്തില്‍നിന്ന് ട്രിപ്പിള്‍ എ പദവി നേടുന്ന ഏക കോളജാണ് ഫാറൂഖ് കോളജ്.

രാജ്യത്തെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഏഴ് ഐ.ഐ.ടികളുടെയും ബംഗളൂരു ഐ.ഐ.എമ്മിന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സയന്‍സ്, ഹ്യൂമാനിറ്റീസ്, സാമൂഹ്യശാസ്ത്രം, എന്‍ജിനീയറിങ്  കോഴ്‌സുകളാണ് എന്‍.പി.ടി.ഇ.എല്‍ നടത്തുന്നത്. ദേശീയതലത്തില്‍ 1.25 കോടി വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ ഫാറൂഖ് കോളജിലെ 41 വിദ്യാര്‍ഥികള്‍ വിവിധ കോഴ്‌സുകളില്‍ മുന്നിലെത്തി.

2020ല്‍ ഇന്ത്യയിലെ 4110 കോളജുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 100 കോളജുകളില്‍ ഫാറൂഖ് കോളജ് ഉള്‍പ്പെട്ടു. തുടര്‍ന്നാണ് ട്രിപ്പിള്‍ റേറ്റിംഗിന്റെ ആദ്യ പത്തില്‍ ഇടം പിടിച്ചത്.

 

Latest News