തിരുവനന്തപുരം- സി.ബി.എസ്.ഇ സ്‌കൂളുകളില്‍ ബോര്‍ഡ്, പൊതു പരീക്ഷകള്‍ ഒഴികെയുള്ളവ നേരിട്ടു നടത്താന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവായി. എറണാകുളം ജില്ലയിലെ ഒട്ടേറെ സ്‌കൂളുകള്‍ 9, 11 ക്ലാസുകളിലെ കുട്ടികളെ സ്‌കൂളില്‍ വരുത്തി പരീക്ഷയെഴുതിച്ചെന്ന പരാതിയിലാണ് ഉത്തരവ്.
സി.ബി.എസ്.ഇ മേഖലാ ഓഫിസര്‍ സ്‌കൂളുകള്‍ക്ക് ഔദ്യോഗിക നിര്‍ദേശം നല്‍കണമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍, അംഗങ്ങളായ കെ. നസീര്‍, ബി. ബബിത എന്നിവര്‍ ഉള്‍പ്പെട്ട ഫുള്‍ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, പ്ലസ് ടു പരീക്ഷ നടക്കാനിരിക്കെ പല സ്‌കൂളുകളും കുട്ടികള്‍ക്കായി മോഡല്‍ പരീക്ഷ നടത്താനിരിക്കുകയാണ്. ആദ്യ മോഡല്‍ പലേടത്തും ഓണ്‍ലൈന്‍ ആയി നടത്തി. രണ്ടാമത്തേത് ബോര്‍ഡ് പരീക്ഷയുടെ തയാറെടുപ്പ് വ്യക്തമാകാന്‍ വേണ്ട സ്‌കൂളുകളില്‍വെച്ച് തന്നെ നടത്തണമെന്ന് കുട്ടികളും രക്ഷാകര്‍ത്താക്കളും പലേടത്തും ആവശ്യപ്പെട്ടിരുന്നു. പുതിയ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ മോഡല്‍ പരീക്ഷകളും ഓണ്‍ലൈന്‍ ആക്കേണ്ടി വരുമോ എന്ന സംശയത്തിലാണ് സ്‌കൂള്‍ അധികൃതര്‍.