വ്യവസായി ഡോ: സി.എച്ച്. ഇബ്രാഹിം കുട്ടി  പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി

പേരാമ്പ്ര- പേരാമ്പ്രയില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പ്രമുഖ വ്യവസായി സി.എച്ച്. ഇബ്രാഹിം കുട്ടിയെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിക്കാന്‍ മുസ്!ലിം ലീഗ് ഈ സീറ്റ് ഒഴിച്ചിടുകയായിരുന്നു. പ്രവാസി വ്യവസായിയായ സി.എച്ച്. ഇബ്രാഹിം കുട്ടിയെയാണ് ആദ്യം മുതലേ പരിഗണിച്ചിരുന്നത്. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.ഇദ്ദേഹത്തിനെതിരെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി രംഗത്തെത്തിയതോടെ പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു. ഇടഞ്ഞുനില്‍ക്കുന്നവരെ അനുനയിപ്പിച്ച ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ലോക കേരള സഭാംഗവും വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 'റീസെറ്റി'ന്റെ  സ്ഥാപകനും ചെയര്‍മാനുമായ ഇബ്രാഹിം കുട്ടി കടിയങ്ങാട് സ്വദേശിയാണ്. പുനലൂരും പേരാമ്പ്രയും പ്രഖ്യാപിച്ചതോടെ ലീഗിന്റെ പട്ടിക പൂര്‍ണമായി. മന്ത്രി ടിപി രാമകൃഷ്ണനാണ് പേരാമ്പ്രയില്‍ ഇടത് സ്ഥാനാര്‍ഥി. 

Latest News