തിരുവനന്തപുരം- കേരളത്തിന്റെ ജനകീയ സര്‍വെയില്‍ യു.ഡി.എഫ് മുന്നില്‍ നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നൂറ് ദിവസത്തിനുള്ളില്‍ ശബരിമല നിയമ നിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ച് പിണറായി വിജയന്‍ മാപ്പുപറയണമെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് എന്‍.എസ്.എസും ആവശ്യപ്പെട്ടു.നിലപാട് വ്യക്തമാക്കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രിക്കുണ്ട്. സര്‍ക്കാര്‍ നിലപാട് അറിയാനുള്ള അവകാശം വിശ്വാസികള്‍ക്ക് ഉണ്ടെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.