കേരളത്തിൽ ഭരണം മാറും, അനുകൂല സഹചര്യം-എ.കെ ആന്റണി

ന്യൂദൽഹി- കേരളത്തിൽ ഭരണമാറ്റം ഉണ്ടാകുമെന്നും അനുകൂല സഹചര്യം കളഞ്ഞുകുളിക്കരുതെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ ആന്റണി. യു.ഡി.എഫ് വിജയത്തിനായി പ്രവർത്തിക്കണമെന്നും സീറ്റ് സംബന്ധിച്ച് കൂടുതൽ തർക്കങ്ങൾ സി.പി.എമ്മിലും കോൺഗ്രസിലുമാണെന്നും ആന്റണി വ്യക്തമാക്കി. നേമത്തെ ജനങ്ങൾ മുരളീധരനെ ഇരുകയ്യും നീട്ടി സ്വീകരിക്കും. ഏറെ ചർച്ചകൾക്ക് ശേഷമാണ് കോൺഗ്രസിലെ സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയായത്. നിയമസഭ സീറ്റിലെ സ്ത്രീ പ്രാതിനിധ്യത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. എങ്കിലും കോൺഗ്രസ് മികച്ച സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയത്. സി.പി.എം-ബി.ജെ.പി ഡീൽ പുതിയ കാര്യമല്ലെന്നും ആന്റണി വ്യക്തമാക്കി.
 

Latest News