Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഞാൻ കെ.കെ രമ, കൂടെയുണ്ടാകണം; വോട്ടഭ്യർത്ഥിച്ച് രമ

വടകര- നിയമസഭ തെരഞ്ഞെടുപ്പിൽ വടകര നിയമസഭാ മണ്ഡലത്തിൽനിന്നും മത്സരിക്കുന്നതായി ആർ.എം.പി നേതാവ് കെ.കെ രമ ഔദ്യോഗികമായി വ്യക്തമാക്കി. ഭർത്താവും ആർ.എം.പി നേതാവുമായ ടി.പി. ചന്ദ്രശേഖരന്റെ ഓർമ്മകൾ പങ്കുവെച്ചാണ് രമ വോട്ടഭ്യർത്ഥനയുമായി രംഗത്തെത്തിയത്. പുതിയൊരു വടകരയെ സാധ്യമാക്കാൻ ആത്മാർത്ഥമായ  പരിശ്രമങ്ങൾക്കുള്ള എന്റെ എളിയ സന്നദ്ധത കൂടി ഞാൻ ഈ നാടിന് മുന്നിൽ വെക്കുകയാണെന്നും രമ വ്യക്തമാക്കി. 
 പ്രിയ സഖാവ് ടി.പി. ചന്ദ്രശേഖരന്റെ  ദീപ്തസ്മൃതികളാണ് പൊതുജീവിതത്തിൽ എന്റെ ഊർജ്ജം. കക്ഷി രാഷ്ട്രീയഭേദമന്യേ കരുത്തും കരുതലുമായി കൂടെ നിന്ന് എന്റെ പൊതുജീവിതത്തിനും ഇടപെടലുകൾക്കും എന്നും പ്രചോദനം പകർന്ന ഇന്നാട്ടിലെ ജനാധിപത്യ സുമനസ്സുകൾ  തന്നെയാണ് തീർച്ചയായും ഈ പോരാട്ടത്തിലും  ആത്മവിശ്വാസത്തോടെ എന്നെ മുന്നോട്ടുനയിക്കുന്നത്. വടകരയുടെ മാറ്റവും മുന്നേറ്റവും യാഥാർത്ഥ്യമാക്കാനുള്ള ഇടപെടലുകളിൽ എന്റെ ആത്മാർത്ഥമായ പങ്കാളിത്തം ഒരിക്കൽക്കൂടി ഞാൻ ഈ നാടിന് വാക്ക് നൽകുകയാണ്. നിങ്ങളുടെ വിലയേറിയ വോട്ടുകൾ നൽകി ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ എനിക്ക് പിന്തുണയേകണമെന്നും രമ അഭ്യർത്ഥിച്ചു.

Latest News